ഭയാനകത്തില്‍ വ്യത്യസ്ത കഥാപാത്രവുമായി രഞ്ജി പണിക്കർ

തകഴിയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ജയരാജ്‌ ഭയാനകം ഒരുക്കിയത്. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം എന്നിവയാണ് ജയരാജിൻറെ നവരസ പരമ്പരയിൽ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രൺജി പണിക്കർ എത്തുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളിൽ രണ്ടാം യുദ്ധക്കാലത്തെ വാർത്തകൾ സൃഷ്ടിക്കുന്ന ചലനങ്ങളും ഓർമകളുമാണ് ചിത്രത്തിലുള്ളത്. ഗൗരി കുഞ്ഞമ്മ എന്ന വേഷമാണ് ആശ ശരത് ചെയ്യുന്നത്. അർജുനൻ മാഷും ശ്രീകുമാരൻ തബിയും വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലെ പാട്ടുകൾക്കായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ഭയാനകത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. ചിത്രത്തിൽ ആശ ശരതും മുഖ്യ വേഷത്തിലെത്തുന്നു.