മോദിക്ക് പ്രധാനം ചൈനയുടെ താല്പര്യങ്ങള്‍: രാഹുൽ ഗാന്ധി

റാഫേൽ ഇടപാടിൽ നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരേപണവുമായി രാഹുൽ ഗാന്ധി.രാജ്യ രക്ഷയിൽ നരേന്ദ്രമോദി വിട്ടുവീഴ്ച നടത്തി. മോദിക്ക് പ്രധാനം ചൈനയുടെ താല്പര്യങ്ങളാണെന്നും രാഹുൽ പറഞ്ഞു. വാഗ്ധാനങ്ങൾ നൽകി ബിജെപി യുവാക്കളെ വഞ്ചിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
അവിശ്വാസ പ്രമേയത്തിൻമേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുകയാണ്. വിവിധ പ്രതിപക്ഷ കക്ഷികൾ നൽകിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്തത്. വോട്ടെടുപ്പിൽ നിന്ന് ശിവസേന വിട്ട് നിൽക്കും. വോട്ടെടുപ്പ് വൈകിട്ട് നടക്കും. അതേസമയം ചർച്ചയിൽ നിന്ന് ബിജു ജനതാദൾ അംഗങ്ങൾ ഇറങ്ങിപ്പോയി. ആന്ധ്രയെ കേന്ദ്രസർക്കാർ വഞ്ചിച്ചെന്ന് ടിഡിപി ആരോപിച്ചു. സഭാ നടപടികൾ പുരോഗമിക്കുകയാണ്‌