അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥി

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാനച്ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തിരുമാനം. മോഹൻലാൽ മുഖ്യാതിഥിയായി വന്നാൽ പുരസ്‌കാരജേതാക്കളുടെ പ്രാധാന്യം കുറയുമെന്ന വാദത്തിൽ യുക്തിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു.മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കും.

നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുക്കുന്നതിനെച്ചൊല്ലിയുള്ള നിലപാടാണ് മോഹൻലാലിനെതിരെ വിമർശനമുയരാൻ കാരണമായത്. മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നും ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മയും ഫെഫ്കയും അടക്കമുള്ള ചലച്ചിത്രതാരങ്ങളും മുഖ്യമന്ത്രിക്ക് കത്ത് നൽകി.

മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ തങ്ങള് ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടൻ പ്രകാശ് രാജും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും രംഗത്തു വന്നു. ഓഗസ്റ്റ് എട്ടിന് നടങ്ങുന്ന ചടങ്ങിന് ആരൊക്കെ വരും ആരൊക്കെ പരിപാടി ബഹിഷ്‌ക്കരിക്കും എന്നുള്ളതാണ് ഇനി അറിയേണ്ടത്.