മുൻമന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു

കാസർകോട്: മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദേശീയ നിർവാഹകസമിതി അംഗവുമായ ചെർക്കളം അബ്ദുള്ള(76) അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖംമൂലം ചികിൽസയിലായിരുന്നു. കാസർകോട്ടെ വസതിയിലാണ് അന്ത്യം. നാലു തവണ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിരുന്നു.കേരളമൊട്ടാകെ’ കുടുംബശ്രീ’ സംവിധാനം വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോ ശ്രീ പാലങ്ങളുടെ നിർമ്മാണത്തിലും ചെർക്കളം നിർണായക സംഭാവനകൾ നൽകി. ഖബറടക്കം വൈകുന്നേരം ആറ് മണിക്ക് ചെർക്കളം മുഹ്യുദീൻ ജുമാ മസ്ജിദിൽ.