പുടിൻറെ ക്ഷണം സ്വീകരിച്ച് മോസ്‌കോ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുന്നു

വാഷിംഗ്ടണ്‍: മോസ്‌കോ സന്ദർശിക്കാനുള്ള റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻറെ ക്ഷണം സ്വീകരിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ ട്രംപ്. വൈറ്റ്ഹൗസ് വൃത്തങ്ങളാണ്‌
ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
റഷ്യൻ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ച് മസ്‌കോ സന്ദർശിക്കാൻ ട്രംപ് ഒരുക്കമാണെന്നും ഔദ്യോഗിക ക്ഷണം ലഭിച്ചാൽ അദ്ദേഹം മോസ്‌കോയിലെത്തുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ക്‌സബി പറഞ്ഞു.
നേരത്തെ, ബ്രിക്‌സ് സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പുടിൻ ട്രംപിനെ മോസ്‌കോ സന്ദർശിക്കാൻ ക്ഷണിച്ചത്. വാഷിംഗ്ടണിലേക്ക് വരാൻ താൻ തയാറാണെന്നും പുടിൻ അറിയിച്ചിരുന്നു. കൂടുതൽ കൂടിക്കാഴ്ചകൾക്ക് തയാറാണെന്നും പറ്റിയ അന്തരീക്ഷം സംജാതമാവേണ്ടതുണ്ടെന്നും പുടിൻ വ്യക്തമാക്കി.
നേരത്തെ നടത്തിയ ഹെൽസിങ്കി ഉച്ചകോടിയിൽ ട്രംപ് പുടിനോട് അടിയറവു പറഞ്ഞെന്നു യുഎസിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകോടി വിജയമായിരുന്നെന്നായിരുന്നു പുടിൻറെ ഭാഷ്യം.