ബഹ്റൈനിൽ അയ്യപ്പസേവ സംഘം രാമായണ മാഹാത്മ്യം സംഘടിപ്പിച്ചു

മനാമ: രാമായണമാസാചാരണത്തോട് അനുബന്ധിച്ചു അയ്യപ്പസേവ സംഘം മനാമ ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ശ്രീ രാമായണ മാഹാത്മ്യം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽനിന്നുളള നിരവധിപേർ പ്രഭാഷണത്തിൽ പങ്കെടുത്തു. പ്രമുഖ വാഗ്മിയും ആർട് ഓഫ് ലിവിങ് ഇന്റർനാഷണൽ ട്രെയിനറുമായ സജി യൂസഫ് നിസ്സാൻ പ്രഭാഷണം നടത്തി.

കർക്കിടക മാസത്തിലെ വിശേഷ ഔഷധക്കഞ്ഞി ചടങ്ങിൽ പങ്കെടുത്തവർക്കായി അയ്യപ്പസേവ സംഘം ഒരുക്കിയിരുന്നു. അയ്യപ്പസേവ സംഘം ബഹ്റൈൻ പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി വിനോയ് പി.ജി., വൈസ് പ്രിസിഡന്റ് സുധീഷ് വേളത്ത് എന്നിവർ സംസാരിച്ചു.