സ്‌കറിയ തോമസുമായി ലയനമില്ല: പിള്ള

കൊല്ലം: സ്‌കറയാ തോമസ് വിഭാഗവുമായി ഇനി കരളാ കോൺഗ്രസ് ബി ലയനത്തിനില്ലെന്ന് ആർ.ബാലകൃഷ്ണ പിള്ള.  കേരള കോൺഗ്രസ്-ബി ആയി തന്നെ ഇടതുമുന്നണിയിൽ പ്രവേശനം നേടുമെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരിൽ കേരളാ കോൺഗ്രസ്-ബി കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  നേരത്തെ, കേരള കോൺഗ്രസ്-ബിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിർപ്പുമില്ലെന്നു ക്യാമ്പിൽ സംസാരിച്ച പാർട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു. ആർ. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാർ എംഎൽഎയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ്ബാബു നിലപാട് വ്യക്തമാക്കിയത്