’96’ ലെ ഗാനത്തിന് മികച്ച പ്രതികരണം

തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം 96ലെ ഗാനം എത്തി. കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഗോവിന്ദ് വസന്തയാണ് സംഗീതം. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.’96’ ഒരു റൊമാന്റിക് ഡ്രാമ കൂടിയാണ്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊൽക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രൻ ജയരാജും എൻ ഷൺമുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. മദ്രാസ് എന്റർപ്രൈസിസിന്റെ ബാനറിൽ എസ് നന്ദഗോപാലാണ് ചിത്രം നിർമ്മിക്കുന്നത്.