ഇടമലയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കൊ​ച്ചി: നീ​രോ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 167 മീ​റ്റ​റാ​യി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.  ഇന്നലെ  ജ​ല​നി​ര​പ്പ് 165 മീ​റ്റ​ർ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

169 മീറ്ററാണ് ഇവിടുത്തെ പരമാവധി സംഭരണ ശേഷി. മറ്റുള്ള ഡാമുകളിൽ നിന്ന് വ്യത്യസ്തമായി മീറ്ററിലാണ് ഇടമലയാറിൽ ജലനിരപ്പ് കണക്കാക്കുന്നത്. കനത്ത മഴ വൃഷ്ടി പ്രദേശത്ത് നിലനിൽക്കുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. 168 മീറ്ററിലേക്കെത്തുമ്പോഴേക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.