ഷവോമിയുടെ പുതിയ വേരിയന്റ് വിപണിയിലെത്തി

ഷവോമി എംഐ 8 എസ്ഇ പുതിയ വേരിയന്റ് വിപണിയിലെത്തി. 6 ജിബി റാം, 64 ജിബി സ്റ്റോറേജ്സ വിശേഷതകളുള്ള ഫോൺ നാല് നിറങ്ങളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഗോൾഡ്, ഡാർക്ക് ഗ്രേ, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ഡ്യുവൽ സിം പിന്തുണയുളള ഈ ഫോണിന് 5.88 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിലുണ്ട്. 12എംപി റിയർ സെൻസർ ക്യാമറയും 5എംപി സെൻസർ ക്യാമറയും ഉൾപ്പെടെ പിന്നിൽ രണ്ട് ക്യാമറയാണ് ഫോണിനു നൽകിയിരിക്കുന്നത്.
മുന്നിൽ 20എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക് എച്ച് ഡി ആർ, 4കെ വീഡിയോ ക്യാപ്ചർ, സ്ലോ മോഷൻ എന്നിവ മുൻ ക്യാമറ സവിശേഷതകളാണ്.
ബോകെ മോഡ്, പോർട്രേറ്റ് മോഡ്, മോണോക്രോം ടെംപ് ഫ്ളാഷ്, പനോരമ മോഡ്, ഫേഷ്യൽ റെകഗ്നിഷൻ, ഇഎസ്‌ഐ, എഎൽ സവിശേഷതകൾ, ഇന്റലിജന്റ് ട്രാൻസ്ലേഷൻ എന്നിവ ഫോണിന്റെ ക്യാമറ സവിശേഷതകളാണ്.
3120എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വേരിയന്റായ 6ജിബി റാം, 128ജിബി സ്റ്റോറേജിന്റെ വില  23,100 രൂപയാണ്. 4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 18,900 രൂപയും, 6ജിബി റാം 64ജിബി സ്റ്റോറേജിന് 21,100 രൂപയുമാണ്. ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.