യുഎഇ: പൊതുമാപ്പിനുള്ള അപേക്ഷഫോറം പൂരിപ്പിക്കേണ്ടതെങ്ങനെ എന്നറിയാം

ദുബായ്; യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അനധികൃതമായി തുടരുന്ന പലർക്കും ഈ പൊതമുമാപ്പിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യം അറിയില്ല. ഈ സാഹചര്യത്തിൽ വിവിധ പ്രവാസി സംഘടനകളും ആംനസ്റ്റി യുഎഇയും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ എംബസിയും സഹായത്തിന് സന്നദ്ധമാണ്. പൊതുമാപ്പിന് ഇന്ത്യക്കാർക്ക് അപേക്ഷിക്കാനുള്ള ഫോറം എംബസി അധികൃതർ പുറത്തിറക്കി. മൂന്ന് പേജുകൾ അപക്ഷേകൻ സ്വയമോ മറ്റുള്ളവരെക്കൊണ്ടോ പൂരിപ്പിക്കണം. കൂടാതെ, 51ണ്മ51 മില്ലി മീറ്റർ വിസ്തീർണത്തിലുള്ള ഫൊട്ടോ അപേക്ഷയിൽ പതിക്കുകയും വേണം. ഇംഗ്ലീഷിൽ വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത്. ഇതൊടൊപ്പം, സത്യവാങ്മൂലവും സമർപ്പിക്കണം. ഫോറം വിവിധ സംഘടനകളുടെ ഹെൽപ് ഡെസ്‌കുകളിലും ലഭ്യമാണ്. പൂരിപ്പിക്കാനറിയാത്തവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ ഉണ്ടാകും.

ആവശ്യമുള്ള വിവരങ്ങൾ

*മുഴുവൻ പേര്.

*മറ്റെന്തെങ്കിലും പേരുണ്ടെങ്കിൽ അവ.

*സ്ത്രീയാണോ പുരുഷനാണോ?

*വിധവ ്യു വിവാഹമോചിത

*പിതാവിന്റെ ്യു ഭർത്താവിന്റെ പേര്.

*മാതാവിന്റെ പേര്.

*ജനന തിയതി

*ജനിച്ച സ്ഥലം

*ഗ്രാമം ്യുനഗരം

*ജില്ല

*സംസ്ഥാനം

*ഇന്ത്യയിലെ സ്ഥിരം മേൽവിലാസം

*യുഎഇയിലെ മേൽവിലാസം

*പോസ്റ്റ് ബോക്സ് നമ്പർ

*ടലിഫോൺ

*സംസ്ഥാനം

*രാജ്യം

*ജോലി

പാസ്പോർടിലെ വിവരങ്ങൾ<

*പാസ്പോർട് നമ്പർ

*അനുവദിച്ച ചെയ്ത സ്ഥലം

*ഇസിഎൻആർ *ഇസിആർ

*പാസ്പോർട് വിവരങ്ങളില്ലെങ്കിൽ അതിന്റെ കാരണം പറയുക.

*തിരിച്ചറിയാനുള്ള ശരീരത്തിലെ സൂചന.

*ഉയരം

പേജ് രണ്ട്- യുഎഇയിലെത്തിയ വിവരങ്ങൾ

*വന്ന ദിവസം

*വിമാനത്തിലാണോ ്യു കപ്പലിലാണോ?

*യുഎഇയിൽ വന്നിറങ്ങിയ സ്ഥലം

*എവിടെ നിന്നാണ് വന്നത്

*യുഎഇയിലെ സ്പോൺസറുടെ പേരും മറ്റു വിവരങ്ങളും

*ഇന്ത്യയിലെ ഏജന്റുണ്ടെങ്കിൽ അവരുടെ വിവരം

*യുഎഇയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരുടെ പേര്, ബന്ധം, വിലാസം, പാസ്പോർട്ട് നമ്പർ, ടെലിഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ.

*നാട്ടിൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന രണ്ടുപേരുടെ പേരു വിവരങ്ങൾ.

*ഇന്ത്യയിലേയ്ക്ക് മടങ്ങാൻ സാധ്യതയുള്ള തിയതി

ജയിലിലുള്ളവർ പൂരിപ്പിക്കേണ്ട വിവരം

*എന്ന്, എവിടെ വച്ചാണ് അറസ്റ്റിലായത്?

*ശിക്ഷയുടെ വിശദാംശങ്ങൾ

*കോടതിയുടെ പേര്

*കോടതി വിധി