ബഹ്റൈൻ: വൈദ്യുതി ബിൽ നിരക്ക് വർധന പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റും

ബഹ്റൈൻ പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് വൈദ്യുതി ബില്ലിൽ വ്യാപക വർധനവ്. വിദേശികൾ മാത്രമല്ല സ്വദേശികളും ആശങ്കയോടെയാണ് പുതിയ വൈദ്യുതി ബിൽ വർധനവിനെ കാണുന്നത്. 250 ദീനാർ വരെ ശമ്പളമുള്ളവർക്ക് വീസ അനുവദിച്ച രാജ്യമായതിനാൽ ഈ പരിധിയിൽ ജീവിക്കുന്ന പ്രവാസികൾക്ക് മറ്റ് ജീവിതച്ചെലവിനൊപ്പം ഇനി വൈദ്യുതി ബില്ലിനെ എങ്ങനെ വരുമാനത്തിൽ ഉൾപ്പെടുത്തും എന്ന ആശങ്കയിലാണ്, കാരണം പുതിയ വൈദ്യുതി നിരക്ക് കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കും.

അടുത്തിടെ താമസ സ്ഥലത്തിന്റെ വാടകയും വർധിച്ചിരുന്നു. ഇതിന്റെ പുറമേയാണ് ഇപ്പോൾ വൈദ്യുതി ബിൽ നിരക്ക് വർധിച്ചിരിക്കുന്നത്. ഗൾഫ് നാടുകളിൽ ഇപ്പോൾ വെക്കേഷൻ ആയതിനാൽ തന്നെ പല പ്രവാസികളും ഇപ്പോൾ നാട്ടിലാണ്. ഇനി തിരിച്ചു വരുമ്പോൾ വർധിച്ച വൈദ്യുതി ബിൽ എങ്ങനെ ബാധിക്കുമെന്നും വലിയ വിഷയമാണ്.