പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സൗദിയിൽ പ്രത്യേക കോടതികൾ

ദമ്മാം: സൗദിയിൽ തൊഴിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികൾ അടുത്ത ഹിജ്റ വർഷാരംഭത്തിൽ നിലവിൽ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോർട്ട് കൗൺസിൽ തലവനുമായ ശൈഖ് ഡോ. വലീദ് ബിൻ മുഹമ്മദ് അൽസംആനി അറിയിച്ചു. ഇതോടെ പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും.

റിയാദ്, മക്ക, ദമ്മാം, ജിദ്ദ, അബഹ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ തൊഴിൽ കോടതികൾ ആരംഭിക്കുക. തൊഴിൽ കേസുകളിൽ വേഗത്തിൽ തീർപ്പു കൽപിക്കുന്നതിനാണ് പുതിയ സംവിധാനം. തൊഴിൽ കോടതികളിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ജഡ്ജിമാർക്ക് പരിശീലനം നൽകി വരികയാണ്. പ്രത്യേക കോടതികൾ നിലവിൽ വരുന്നതോടെ തൊഴിൽ കേസുകളിൽ തീർപ്പുകൽപിക്കുന്നതിനുള്ള കാലതാമസം കുറയുമെന്നാണ് വിലയിരുത്തൽ. പുതുതായി പ്രാബല്ല്യത്തിൽ വരുന്ന തൊഴിൽ കോടതികളിൽ കടലാസുകളും സീലുകളുമുണ്ടാവില്ലന്ന് ശൈഖ് ഡോ. വലീദ് പറഞ്ഞു.

.