ഇന്ത്യ സന്ദർശിക്കാൻ ട്രംപിന് ക്ഷണം

വാഷിംഗ്ടൺ: ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്ഷണം ലഭിച്ചതായും എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്ക. അടുത്തവർഷം റിപ്പബ്ലിക്ദിനത്തിൽ മുഖ്യാതിഥിയായി ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഉടൻ ന്യൂഡൽഹി സന്ദർശിക്കുമെന്നും സാൻഡേഴ്‌സ് പറഞ്ഞു.