ഷോപ്പിയാനിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ തയ്ബ ഭീകരനായ ഉമർ മാലിക് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ലഷ്‌കർ ഭീകരന്റെ മൃതദേഹത്തിനരികിൽ നിന്നും എ കെ. 47 തോക്ക് കണ്ടെടുത്തതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ രാവിലെ വരെ നീണ്ടു.
ഷോപ്പിയാനിലെ കില്ലോറാ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബാരാമുള്ളയിലുണ്ടായ വെള്ളിയാഴ്ചയുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ് രണ്ട് ലഷ്‌കർ ഇ ഭീകരരെ കൂടി സൈന്യം വധിച്ചിരുന്നു. ഒരു സൈനികർക്കും ജീവൻ നഷ്ടമായി.