സി.പി.എം പ്രവർത്തകന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

കാസർഗോഡ് : മഞ്ചേശ്വരത്ത്  സി.പി.ഐ.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ  പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.   കൊലപാതകത്തിനു കാരണമായത്  രാട്രീയ വൈരാഗ്യമോ  വ്യക്തി വൈരാഗ്യമോ എന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സോങ്കൾ പ്രതാപ് നഗറിലെ  അബ്ദുൾ സിദ്ദിഖ് കുത്തേറ്റ് മരിച്ചത്.
സംഭവത്തിന് പിന്നിൽ ആർ.എസ്സ് എസ്സാണെന്ന് സി.പി .ഐ .എം ആരോപിക്കുന്നു.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതിൽ പ്രധാന പ്രതി അടക്കമുള്ളവരെ തിരച്ചറിഞ്ഞതായി കാസർകോട് എസ്.പി പറഞ്ഞു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചതായും  എസ്.പി. പറഞ്ഞു. കൊലപാതത്തിൽ പ്രതിഷേധിച്ച്  ഉച്ചയ്ക്ക് ശേഷം സി.പി.എം. മഞ്ചേശ്വരം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.