അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത കലൈഞ്ജര്‍

തമിഴ് സിനിമയിലെ നിറസാനിധ്യമായിരുന്നുകരുണാനിധി . രാഷ്ട്രീയത്തിലെന്ന പോലെ തന്നെ സിനിമാരംഗത്തും വ്യക്തമായ സ്ഥാനമുറപ്പിച്ചിരുന്നു കലൈഞ്ജർ കരുണാനിധി. ദ്രാവിഡ ആശയങ്ങൾളുടെ പ്രചരണത്തിനായി സ്ഥാപി്ച്ച മുരസൊലി എന്ന പത്രത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴായിരുന്നു തന്റെ സിനിമ മേഖലയിലേക്കുള്ള ചുവടുവയപ്പ്. ഇരുപതാം വയസ്സിൽരാജകുമാരി എന്ന സിനിമയിലേക്ക് സംഭാഷണങ്ങളെഴുതാനായിട്ടാണ്. കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്‌ചേഴ്‌സ് അദ്ദേഹത്തെ ആദ്യം സമീപിക്കുന്നത്.

ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. എം.ജി.ആർ നായകനായ ചിത്രങ്ങൾ തമിഴ്ജനതയുടെ ഹൃദയം കവർന്നപ്പോൾ, പിന്നണിയിൽ തൂലികചലിപ്പിക്കാൻ കരുണാനിധിയുമുണ്ടായിരുന്നു. 1948ൽ പുറത്തിറങ്ങിയ അഭിമന്യുവും 50ഉകളിൽ പുറത്തിറങ്ങിയ മറുദനാട്ട് ഇളവരസിയും ശ്രദ്ധേയമായി. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി.

മോഡേൺ തിയറ്റേഴ്‌സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. എംജിആർ തന്നെയായിരുന്നു നായകൻ. 1952ൽ ശിവാജി ഗണേശൻ ചലച്ചിത്ര ലോകത്തേക്ക് കടന്നെത്തിയ പരാശക്തിയെന്ന ചിത്രം, വൻ ഹിറ്റായി മാറിയപ്പോഴും എഴുത്തുകാരന്റെ റോളിൽ തിളങ്ങി തന്നെ നിന്നു കരുണാനിധി.

 

തമിഴ് സിനിമയിലെ എക്കാലത്തേയും സൂപ്പര്സ്റ്റാറുകളായ എം.ജി.ആറും ശിവാജിഗണേശനും തന്നെയായിരുന്നു കരുണാനിധി ചിത്രങ്ങളിലെ നായക വേഷങ്ങൾ അധികവും കൈകാര്യം ചെയതിരുന്നത്. രാജാറാണിയും മനോഹരയും മാലൈകള്ളനുമടക്കം റിലീസ് ചെയത് ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി. തന്റെ തിരക്കഥകളിലൂടെ ദ്രാവിഡ മുന്നേറ്റക്കഴകത്തിനായി എം ജി രാമചന്ദ്രന്റെ ഹീറോ പരിവേഷത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ കരുണാനിധിക്ക് എം ജി ആർ തന്നെ പിൽക്കാലത്ത് എതിരാളിയായി.തമിഴ്‌നാട്ടിലെ ആഴമേറിയ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഇത് കാരണമായി. 1969ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടത്തു. ഒടുവിൽ തമിഴ് ജനതയെ നയിക്കാൻ നിയോഗിക്കപ്പെട്ടതോടെ സിനിമ രംഗത്തുണ്ടായിരുന്ന സജീവത നഷ്ടമായി. 1972 ൽ പുറത്തിറങ്ങിയ പിളഅളയോ പിള്ളൈ എന്ന ചിത്രത്തിനു ശേഷം 8 വർഷം വേണ്ടി വന്നു അദ്ദഹത്തിന് സിനിമയിലേക്ക് തിരിച്ചു വരാൻ. ശേഷം 16 ചിത്രങ്ങൾക്കാണ് കരുണാനിധി തൂലിക ചലിപ്പിച്ചത്. ആദ്യകാലത്ത് നേടിയിരുന്ന സ്വീകാര്യത അവസാനകാലത്ത് പുറത്തിറങ്ങഇയ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നില്ല. എങ്കിലും കലൈഞ്ജർ സിനിമകളെ തമിഴ് ജനത കൈവിട്ടില്ല.

ഏവരും അറിയാൻ ആഗ്രഹിച്ച എം.ജി.ആർ കരുണാനിധി ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 1997ൽ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ. കരുണാനിധിയായി പ്രകാശ് രാജും എംജിആറായി മലയാളത്തിന്റ പ്രിയനടൻ മോഹൻലാലും അരങ്ങുവാണു.2011ൽ പുറത്തിറങ്ങിയ പൊന്നർ ശങ്കറിന എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി അദ്ദേഹം തിരക്കഥ രചിച്ചത്.