കലൈജ്ഞർക്ക് അന്ത്യവിശ്രമം മറീന ബീച്ചിൽ

ചെന്നൈ: കരുണാനിധിയുടെ സംസ്‌ക്കാരം മറീനബീച്ചിൽ നടക്കും. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ഒടുവിലാണ് കോടതി വിധിയെത്തുന്നത്.

കോടതി ഉത്തരവിന് പിന്നാലെ മറീന ബീച്ചിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു. തിരക്കിട്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രബല നേതാക്കള്‍ക്കൊപ്പം കരുണാനിധിക്കും മറീനാ ബീച്ചില്‍ അന്ത്യവിശ്രമം ഒരുങ്ങുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ച എം.കെ സ്റ്റാലിന്‍ സംസ്കാരത്തിനായി മറീന ബിച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ സ്ഥലം അനുവദിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടര്‍ന്ന് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.