ഇന്ത്യൻ ഭാരോദ്വഹന വനിതാ താരം മീരാഭായി ചാനു ഏഷ്യൻ ഗെയിംസിനില്ല

ഡൽഹി: പരിക്കിനെത്തുടർന്ന് ഇന്ത്യൻ ഭാരോദ്വഹന വനിതാ താരം മീരാഭായി ചാനു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല. പുറംവേദനയെത്തുടർന്നാണ് ഗെയിംസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. പരിക്ക് ഭേദമാകുന്നതിനായി തനിക്ക് ഏഷ്യൻ ഗെയിംസിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ചാനു ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന് കത്തയച്ചിരുന്നു. ഇതിനെത്തുടർന്നാണ് വിശ്രമത്തിനുളള അനുമതി ലഭിച്ചത്.

പരിക്ക് ഗുരുതരമാകാതിരിക്കുന്നതിനു വേണ്ടിയാണ് ചാനുവിന് ആരോഗ്യം വീണ്ടെടുക്കാനുളള അവസരം നൽകിയത്. ചാനുവിന്റെ പരിശീലകൻ വിജയ് ശർമ്മ മീരാഭായിക്ക് വിശ്രമം വേണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് റിപ്പോർട്ട് നൽകിയിരുന്നു.