സ്വാതന്ത്ര്യദിനത്തിൽ ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവുമായി ജെറ്റ് എയർവേയ്സ്

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ രാജ്യാന്തര ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവു പ്രഖ്യാപിച്ച് ജെറ്റ് എയർവേയ്സ് ഒമ്പതു ദിവസത്തെ പ്രത്യേക സൗജന്യ വിൽപന പ്രഖ്യാപിച്ചു. പ്രീമിയർ, ഇക്കോണമി ക്ലാസുകളിലാണ് 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ യാത്രയ്ക്കു പ്രാബല്യമുണ്ടായിരിക്കും. ഒരു വശത്തേക്കു മാത്രമായോ മടക്കയാത്രയ്ക്കു കൂടിയോ ഈ സൗജന്യനിരക്ക് ഉപയോഗപ്പെടുത്താം. അതിഥികൾക്ക് ദുബായ്, അബുദാബി, ഷാർജ, ബഹ്റിൻ, ദോഹ, ദമാം, റിയാദ്, ജിദ്ദ, കുവൈറ്റ്, മസ്‌ക്കറ്റ്, ധാക്ക, കാഠ്മണ്ഠു, കൊളംബോ, സിംഗപ്പുർ, ബാങ്കോക്ക്, ഹോങ്കോംഗ്, ലണ്ടൻ, മാഞ്ചസ്റ്റർ, ആസ്റ്റർഡാം, ബുദാപെസ്റ്റ്, മാഡ്രിഡ്, എഡിൻബറോ, ഹാംബർഗ്, ലക്സംബർഗ്, വിയന്ന, ഡസൽഡോൾഫ്, പാരീസ്, ടൊറനറോ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗജന്യ ടിക്കറ്റ് ഉപയോഗപ്പെടുത്താമെന്ന് ജെറ്റ് സീനിയർ വൈസ് പ്രസിഡന്റ് പറഞ്ഞു.