ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ

ഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ജയം. ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 122 വോട്ടാണ് ഹരിവംശിന് കിട്ടിയത്. പ്രതിപക്ഷ സ്ഥാനാർഥി ബി.കെ.ഹരിപ്രസാദിന് കിട്ടിയത് 98 വോട്ടാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.