കനത്ത മഴയിൽ നിലമ്പൂർ റോഡ് തകർന്നു

നിലമ്പൂർ: സംസ്ഥാനത്ത് ശക്തമായ മഴയിൽ കനത്ത നാശമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മഴ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ. ഇവിടെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്ക ഭീഷണി തീവ്രമായി നേരിടുന്ന നിലമ്പൂരിൽ വഴികടവ് വഴിയുള്ള ചരക്ക് ലോറി ഗതാഗതം തടയുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

റോഡുകൾ തകരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീക്കറുടെ ഈ തീരുമാനം. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ റോഡ് തകർന്ന് ഒലിച്ചുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ ജനങ്ങളിൽ ഭീതി പടർത്തിയിരിക്കുകയാണ്. നിലമ്പൂർ വണ്ടൂർ റോഡിലെ വടക്കുംപാടം നായാട്ടുകല്ലിൽ റോഡ് മഴവെള്ളത്തിൽ തകർന്ന് പുഴയാകുന്നതാണ് ദൃശ്യങ്ങളിൽ. പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.