കനേഡിയൻ ഓപ്പൺ ടെന്നീസ്: റഫേൽ നദാൽ പ്രീക്വാർട്ടറിൽ

ടൊറൻോ: കനേഡിയൻ ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം റഫേൽ നദാൽ പ്രീക്വാർട്ടറിലെത്തി. ഫ്രാൻസിന്റെ ബെനോ പിയറിയെ 6-2,6-3ന് തോൽപ്പിച്ചാണ് നദാൽ പ്രീക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിന്റെ സ്റ്റാൻ വാവ്‌റിങ്കയാണ് എതിരാളി. 2005, 2008, 2013 വർഷങ്ങളിൽ കനേഡിയൻ മാസ്‌റ്റേഴ്‌സ് കിരീടം നദാലിനായിരുന്നു.

വനിതകളിൽ മരിയ ഷറപ്പോവ പ്രീക്വാർട്ടറിലെത്തി. ഡാരി കാസാറ്റ്കിനയെ തകർത്താണ് മരിയ ഷറപ്പോവ മുന്നേറിയത്. അമേരിക്കയുടെ സൊളാൻ സ്റ്റെഫാൻസ്,എലീന സ്വിറ്റോലിന എന്നിവരും പ്രീക്വാർട്ടറിലെത്തി.