കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് മ്യൂളസ്റ്റീന് പുതിയ ചുമതല

മെൽബൺ: ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹപരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ റെനെ മ്യൂളസ്റ്റീൻ ചുമതലയേറ്റു. ഫുട്ബോൾ ഫെഡറേഷൻ ഓസ്ട്രേലിയ ഇക്കാര്യം സ്ഥിതീകരിച്ചു.

നിലവിലെ ഏഷ്യൻ ചാംപ്യന്മാരാണ് ഓസ്ട്രേലിയ. ഗ്രഹാം അർണോൾഡാണ് ഓസ്ട്രേലിയയുടെ പ്രധാന പരിശീലകൻ. യൂറോപ്പിൽ കളിക്കുന്ന ഓസീസ് താരങ്ങളെ വീക്ഷിക്കുകയും ടീമിന് വേണ്ട പ്രധാനതാരങ്ങളെ ഒരുക്കിയെടുക്കാനുമാണ് മ്യൂളസ്റ്റീനോട് നിർദേശിച്ചിട്ടുള്ളത്. അവസാനമായി മ്യൂളസ്റ്റീൻ പരിശീലിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു. എന്നാൽ സീസണിലെ മോശം പ്രകടനം ക്ലബ് കോച്ചിനെ പുറത്താക്കി. മ്യൂളസ്റ്റീന് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ക്ലബിനെ പരിശീലിപ്പുള്ള പരിചയസമ്പത്തുണ്ട്