ഇന്ന് കർക്കിടക വാവ്; പൂർവികാനുഗ്രഹം തേടി പതിനായിരങ്ങൾ

തിരുവന്തപുരം: പൂർവികാനുഗ്രഹം തേടി പതിനായിരങ്ങൾ കർക്കടകവാവുബലിതർപ്പണം നടത്തുന്നു. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ തിരക്കാണ്. മോശം കാലാവസ്ഥ അവഗണിച്ചും ബലിതർപ്പണച്ചടങ്ങിന് ഒട്ടേറെപ്പേരെത്തി. ആലുവയിൽ ബലിതർപ്പണത്തിന് കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണസേനയും തീരസംരക്ഷണസേനയും സുരക്ഷ ഉറപ്പാക്കാൻ രംഗത്തുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വർക്കല, മലപ്പുറം തിരുനാവായ, വയനാട് തിരുനെല്ലി, കൊല്ലം തിരുമുല്ലവാരം തുടങ്ങി എല്ലാ പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലും കൂടുതലാളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.