ഇന്ത്യൻ ബൗളമാർ തിളങ്ങി; ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ലോർഡ്സ്: ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർക്ക് മികച്ച തുടക്കം. 32 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. 21 റൺസെടുത്ത കുക്കിനെ ഇശാന്തും 11 റൺസെടുത്ത ജെന്നിംഗ്‌സിനെ ഷമിയുമാണ് പുറത്താക്കിയത്. നായകൻ റൂട്ടും അരങ്ങേറ്റ താരം ഓലിയുമാണ് ക്രീസിൽ.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 107 റൺസിന് പുറത്തായിരുന്നു. 3.2 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. വോക്സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്ത്തി. 29 റൺസുമായി ടോപ് സ്‌കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റൺസ് കടന്നത് നായകൻ വിരാട് കോലി മാത്രമാണ്. രഹാനെ 18 റൺസെടുത്തു. ടെസ്റ്റിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ചത്തെ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.