ഇ​ന്ദിരാ ഗാ​ന്ധി​യാ​കാ​ൻ വി​ദ്യാ ബാ​ല​ൻ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സാ​ഗ​രി​ക ഘോ​ഷ് ര​ചി​ച്ച ഇ​ന്ദി​രാ; ഇ​ന്ത്യാ​സ് മോ​സ്റ്റ് പ​വ​ർ​ഫു​ൾ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി വെ​ബ് സീ​രി​സ് ഒ​രു​ങ്ങു​ന്നു. ഈ ​വെ​ബ് സീ​രി​സി​ൽ വി​ദ്യാ ബാ​ല​നാ​ണ് ഇ​ന്ദി​രാ ഗാ​ന്ധി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ദ്യാ ബാ​ല​ൻ ത​ന്‍റെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഒ​രു സി​നി​മ​യി​ൽ ഒ​തു​ങ്ങാ​ത്ത​ത്ര കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ഉ​ള്ള​തു കൊ​ണ്ടാ​ണ് ഇ​തൊ​രു വെ​ബ് സീ​രി​സാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ എ​ത്ര സീ​സ​ണ്‍ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും വി​ദ്യ പ​റ​ഞ്ഞു. മു​മ്പ് പു​സ്ത​ക​ത്തി​ന്‍റെ അ​വ​കാ​ശം വി​ദ്യാ ബാ​ല​നും ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​റും വാ​ങ്ങി​യി​രു​ന്നു. റോ​ണി സ്ക്രൂ ​വാ​ല​യാ​ണ് ഈ ​വെ​ബ് സീ​രി​സ് നി​ർ​മി​ക്കു​ന്ന​ത്