ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി

ലോഡ്സ് : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ടിനോട് ഇന്നിംഗ്‍സിനും 159 റൺസിനുമാണ് ഇന്ത്യ തോറ്റത്. 289 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 130 റൺസിന് ഓൾ ഔട്ടായി.

29 റൺസെടുത്ത അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‍കോറർ.നായകൻ കോഹ്‍ലി 29ഉം അജിങ്ക്യാ രഹാനെയ്ക്ക് 18ഉം റൺസെടുക്കാനേ സാധിച്ചുള്ളൂ.ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണും സ്‍റ്‍റുവർട്ട് ബ്രോഡും നാല് വിക്കറ്റ് വീതം വീഴ്‍ത്തി.

സെഞ്ച്വറി നേട്ടത്തിനൊപ്പം നാല് വിക്കറ്‍റും സ്വന്തമാക്കിയ ക്രിസ് വോക്സാണ് കളിയിലെ താരം.ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി.അഞ്ച് ടെസ്റ്‍റുകളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം പതിനെട്ടിന് നോട്ടിംഗ്‌ഹാമിൽ ആരംഭിക്കും