ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്. എന്നാല്‍ മറ്റുഷട്ടറുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് തുടരും. അതേസമയം മറ്റു ഷട്ടറുകളില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെയാണു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറക്കുന്നത്. സെക്കന്‍ഡില്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് മൂന്ന് ലക്ഷം ലിറ്ററാക്കിയാണ് കുറച്ചത്. നേരത്തെ സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍വെള്ളമാണ് പുറത്തുവിട്ടിരുന്നത്.