കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

ചെന്നൈ: കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാവിലെ പാർട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്കുള്ള സ്റ്റാലിൻറെ സ്ഥാനാരോഹണം മുഖ്യചർച്ചയായേക്കും.

പാർട്ടി ജനറൽ കൗൺസിൽ എന്ന് ചേരുമെന്നും ഇന്നാണ് പ്രഖ്യാപിക്കുക. പാർട്ടിയിൽ ഇല്ലെങ്കിലും അണികൾ തനിക്കൊപ്പമാണെന്ന് എം.കെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. സമ്മർദ്ദമുയർത്തി പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും യോഗത്തിൽ ചർച്ചയായേക്കും. അഴഗിരിയുടെ അവകാശവാദത്തിനോട് ഇന്നലെ ഡി എം കെ നേതാക്കൾ ആരും പ്രതികരിച്ചിരുന്നില്ല.