നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂർ: നീന്തൽ മത്സരത്തിനിടെ ന്യൂ മാഹിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്‌കൂൾ നീന്തൽ മത്സരത്തിനിടെയാണ് ന്യൂ മാഹി എംഎം ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജ് മരിച്ചത്. ഫയർഫോഴ്‌സ് അടക്കം ഒരു സുരക്ഷാ സംവിധാനവും അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് തലശേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രണ്ട് മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കുളത്തിനടിയിലെ പായലിലും ചെളിയിലും കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ മത്സരം സംഘടിപ്പിച്ചതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.