മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് 140 അടിയിലേയ്ക്ക് എത്തുന്നു. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ പരിധി. സെക്കന്റിൽ 30,200 ഘന അടി ജലമാണ് ഇപ്പോൾ ഡാമിലേയ്ക്ക് ഒഴുകി എത്തുന്നത്. തമിഴ്‌നാടാണ് ഡാം തുറക്കേണ്ടത്. രണ്ടാം ജാഗ്രതാ നിർ്‌ദ്ദേശവും അവിടെ നിന്നും നൽകിക്കഴിഞ്ഞു. ഡാമിൽ നിന്നുള്ള ജലം ഇടുക്കിയിലേയ്ക്കാണ് എത്തുക. പെരിയാർ തീരത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

നേരത്തെ 1.45ഓടെ ഡാമിൽ നിന്നും വെള്ളം ഒഴുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച ശേഷം രണ്ടരയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിട്ടുള്ളത്.