എ ബി വാജ്‌പേയിയുടെ നില ഗുരുതരം : പ്രധാനമന്ത്രി സന്ദർശിച്ചു

ദില്ലി: മുൻപ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ നില ഗുരുതരം. പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിൽ ചികിത്സയിൽ കഴിയുന്ന വാജ്‌പേയിയെ സന്ദർശിച്ചു.

വാജ്‌പേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നുമെന്നാണ്.

93 കാരനായ വാജ്‌പേയി വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. 2009-ൽ സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെൻഷ്യ ബാധിക്കുകയായിരുന്നു. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും എയിംസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചു.