കനത്ത മഴ: ഹരികിഷോർ ഐഎഎസും കുടുംബവും ദുരിതാശ്വാസക്യാമ്പിൽ

പത്തനംതിട്ട: കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡറക്ടർ എസ് ഹരികിഷോർ ഐഎഎസും കുടുംബവും മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. പത്തനംതിട്ടയിലെ ഹരികിഷോറിൻറെ വീട് പ്രളയത്തിൽ പെട്ടപ്പോൾ കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് അദ്ദേഹം.