പ്രാദേശികം

ട്രെയിനിലെ തീവെപ്പ്; തീവ്രവാദബന്ധം പരിശോധിച്ച് എന്‍ഐഎ, ബോഗികളിൽ ആര്‍പിഎഫിൻ്റെ പരിശോധന

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച സംഭവത്തിൽ വിശദമായ വിവിധ സംഘങ്ങളുടെ അന്വേഷണം തുടരുന്നു. ആക്രമണം നടന്ന ബോഗികൾ ആർ പി എഫ് ദക്ഷിണമേഖല ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണമുണ്ടായ ബോഗികള്‍ ആര്‍പിഎഫ് ദക്ഷിണമേഖല ഐജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവിന്റെ തീയിട്ട ഡിവണ്‍, ഡി ടൂ ബോഗികളാണ് ഐജി ജി എം ഈശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊച്ചിയിലും ബെംഗ്ലൂരിലുള്ള […]

പ്രാദേശികം

ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചു, മന്ത്രി പി പ്രസാദ് വീട്ടിലെത്തിയപ്പോൾ കറണ്ടില്ല

ആലപ്പുഴ: കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. വീട്ടിലെ ബിൽ തുക കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ചാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ ബിൽ തുക മന്ത്രി കൃത്യമായി അടച്ചിരുന്നു. ഇതറിയാതെ എത്തിയ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കണക്ഷൻ വൈകാതെ പുനസ്ഥാപിച്ചു. നൂറനാട് പാലമേൽ മറ്റപ്പള്ളിയിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ ആണ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. 490 രൂപയായിരുന്നു […]