പി.എൻ.ബി തട്ടിപ്പ് : നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ മാത്രം പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്‌സി, മുൻ പി.എൻ.ബി മേധാവി ഉഷ അനന്തസുബ്രഹ്മണ്യം എന്നിവരുൾപ്പെടെ 25 ഓളം പേർക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്തവർക്കെതിരെ കഴിഞ്ഞമാസം സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ബ്രിട്ടനിൽ ഒളിവിൽ കഴിയുന്ന നീരവ് രാഷ്ട്രീയാഭയം തേടിയതായും വിവരമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും ഇതിനാൽ അഭയം തരണമെന്നുമാണ് നീരവ് മോദി ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.