മരട് വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു

മരട് സ്‌കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. നാലു വയസ്സുകാരി കരോളിൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി.

കഴിഞ്ഞ 4 ദിവസമായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കരോളിൻ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ വിട്ടുനൽകും.

മരടിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിന്റെ വാനാണ് കുട്ടികളുമായി കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്ന ആയയും നേരത്തെ മരിച്ചിരുന്നു.