വെനിസ്വേലയിൽ നിശാക്ലബിൽ പൊട്ടിത്തെറി; 17 മരണം

വെനിസ്വേലയിൽ നിശാക്ലബിൽ കണ്ണീർ വാതക ഗ്രനേഡ് പൊട്ടിത്തെറിച്ച് 17 പേർ മരിച്ചു. ക്ലബിൽ ഉണ്ടായ ചെറിയ വാക്ക് തർക്കത്തിനിടെ ഒരാൾ കണ്ണീർവാതക ഷെൽ പൊട്ടിക്കുകയായിരുന്നു.

എൽ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. സ്‌കൂൾ വർഷം അവസാനിച്ചത് ആഘോഷിക്കാൻ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. പൊട്ടിത്തെറിയെ തുടർന്നു അഞ്ഞൂറോളം ആളുകൾ പുറത്തേക്ക് ഓടിയതാണ് വൻ ദുരന്തത്തിന് കാരണമായത്.