മഴക്കെടുതി : വീടും സ്ഥലവും നഷടപെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

മഴക്കെടുതിക്ക് ഇരയായവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയും വീട് നഷ്ടമായവർക്ക് 4 ലക്ഷം രൂപയും നൽകും. വീടും സ്ഥലവും നഷടപെട്ടവർക്ക് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിച്ചു.  മഴക്കെടുതിയിൽ മരിച്ചവരുടെ കുടുബത്തിന് 4 ലക്ഷം രൂപ ധനസഹായം നൽകും. വീട് ഭാഗികമായി തകർന്നവർക്കുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം തീരുമാനിക്കും. ഉരുൾപൊട്ടൽ മേഖലയിലെ അനധികൃത തടയണയുടെ കാര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷം നടപടി എടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ സഭയെ അറിയിച്ചു.