ബീഹാറിൽ വാഹനാപകടത്തിൽ 6 കുട്ടികൾ മരിച്ചു

ബീഹാറിലെ അരാരിയ ജില്ലയിൽ കാർ കുളത്തിലേയ്ക്ക് മറിഞ്ഞ് 6 കുട്ടികൾ മരിച്ചു. റോഡ് മുറിച്ച് കടന്ന ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച കാർ കുളത്തിലേയ്ക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവാഹത്തിൽ സംബന്ധിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. മുതിർന്ന നാല് പേരും കുട്ടികളും അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 5 കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.