കക്കാടംപൊയിലിലെ പാർക്കിന് നോട്ടീസ്; കുളങ്ങൾ അടിയന്തിരമായി വറ്റിക്കണം

പി.വി അൻവര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാർക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് നോട്ടീസ് നൽകി. പാർക്കിലെ നാല് കുളങ്ങളും വറ്റിക്കാനാണ് നിർദേശം. വൈകിട്ട് നാല് മണിക്കകം കുളങ്ങൾ വറ്റിക്കണം. പാർക്കിന് 30 മീറ്റർ അകലെ ഉരുൾപൊട്ടല്‍ ഉണ്ടായതിനെതുടർന്നാണ് നടപടി. കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായി കണ്ടെത്തി.

നാലു കുളങ്ങളിലുമായുള്ള രണ്ട് ലക്ഷത്തോളം ലിറ്റര്‍ വെള്ളം വൈകുന്നേരത്തിനുള്ളില്‍ വറ്റിക്കണം എന്നാവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനധിൃതമായി നിര്‍മിച്ച പാര്‍ക്കിന് സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു.