കാണാതായ ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം അന്യ സംസ്ഥാനങ്ങളിലേയ്ക്കും

പത്തനംതിട്ട മുക്കൂട്ട് തറയിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

ഗോവ, പൂനെ അടക്കമുള്ള സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് തെരച്ചിൽ വ്യാപകമാക്കുന്നത്. ജസ്‌നയക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ പതിക്കുന്നുണ്ട്.