മെരിസെ മെരിസെ … കല്യാണി-അഖിൽ ചിത്രം ഹലോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രിയദർശൻ – ലിസി ദമ്പതികളുടെ മകൾ കല്യാണി നായികയായ ഹലോ എന്ന തെലുങ്ക് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. വിക്രം കുമാർ ചിത്രമായ ഹലോ ബോക്‌സ് ഓഫിസിൽ വൻ വിജയമായിരുന്നു. ചിത്രത്തിലെ മെരിസെ മെരിസെ എന്ന ഗാനം ഗാനത്തിന്റെ വീഡിയോ അണിയറക്കാർ ഇപ്പോഴാണ് പുറത്തു വിടുന്നത്. വനമാലിയും ശ്രേഷ്ഠയും ചേർന്ന് എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് അനുപ് റൂബൻസാണ്. ഹരിചരണും ശ്രീനിധി വെങ്കിടേശും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുന നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പി.എസ് വിനോദ് ആണ്.