കുഞ്ഞനെങ്കിലും ചില്ലറക്കാരനല്ല എക്‌സ് മിനി നാനോ എക്‌സ്

പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ശബ്ദത്തിന്റെ സൂക്ഷ്മഭാവങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾക്ക് മാർക്കറ്റിൽ പ്രിയമേറുകയാണ്. ഹെഡ്‌സെറ്റുകൾ പോലെ തന്നെ പ്രിയമേറുകയാണ് ബ്ലൂ ടൂത്ത് സ്പീക്കറുകൾക്കും. ഇത്തരത്തിൽ വിപണിയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും കുഞ്ഞനെ പരിചയപ്പെടാം.

എക്‌സ് മിനി നാനോ എക്‌സ് ആണ് വിപണിയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും കുഞ്ഞൻ ബ്ലൂടൂത്ത് സ്പീക്കർ. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ശബ്ദത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ഈ മോഡൽ. ഉയർന്ന ക്വാളിറ്റിയുള്ള ശബ്ദം നൽകുന്ന ബ്ലൂടൂത്ത് സ്പീക്കറാണ് എക്‌സ് മിനി നാനോ എക്‌സ്.

ചെറിയ ബാരലിന്റെ ആകൃതിയിലുള്ള നാനോ എക്‌സിന്റെ അടിഭാഗത്താണ് പവർ ബട്ടൺ. പവർ ബട്ടണിൽ ലോംഗ് പ്രസ് ചെയ്ത് ഉപകരണത്തെ ഫോണുമായി പെയർ ചെയ്യാൻ സാധിക്കും. യു.എസ്.ബി പോർട്ടും നാനോയ്ക്കുണ്ട്. ആകർഷകമായ മെറ്റൽ ബോഡി നാനോയെ മനോഹരമാക്കുന്നു. ബ്വിൽറ്റ് ഇൻ മൈക്രോഫോണും നാനോ എക്‌സിലുണ്ട്.

മികച്ച ബാറ്ററി ബാക്ക്അപ്പാണ് നാനോ എക്‌സിന്റെ മറ്റൊരു പ്രത്യേകത. 6 മണിക്കൂർ തുടർച്ചയായി പ്ലേബാക്ക് ഉറപ്പ് നൽകുന്ന നാനോ എക്‌സിന്റെ വില 1200 രൂപയാണ്.