കമലഹാസൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു

പാർട്ടി രജിസ്ട്രേഷൻ സംബന്ധിച്ച അന്തിമ നടപടി ക്രമങ്ങൾക്കായി മക്കൾ നീതി മയ്യം നേതാവ് കമലഹാസൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ എട്ടു ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി കമൽ ഹാസൻ പറഞ്ഞു. സുഹൃത്തും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെയും കമൽ ഹാസൻ സന്ദർശിച്ചേക്കും.

വൈകിട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുൽഗാന്ധിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കുടിക്കാഴ്ച്ച സൗഹാർദപരമായിരുന്നെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സന്ദർശനം തികച്ചും ഔപചാരികമാണെന്നും പാർട്ടി കാര്യങ്ങളും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യവും ചർച്ചാ വിഷയമായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽഹാസൻ പറഞ്ഞു. പ്രീയങ്ക ഗാന്ധിയുമായും കമൽഹാസൻ കൂടിക്കാഴ്ച നടത്തി.