തമിഴകത്തിന് അഭിമാന നിമിഷം… അനുക്രീതി വാസ് മിസ് ഇന്ത്യ 2018

2018ലെ ഫെമിന മിസ് ഇന്ത്യ സുന്ദരിപ്പട്ടം തമിഴകത്തിന്റെ സൗന്ദര്യറാണി അനുക്രീതി വാസ് സ്വന്തമാക്കി. മുപ്പത് സുന്ദരികളെ പിന്തള്ളിയാണ് 19കാരിയായ അനുക്രീതി കിരീടം ചൂടിയത്. ഹരിയാന സ്വദേശി മീനാക്ഷി ചൗധരി, ആന്ധ്ര സ്വദേശി ശ്രേയാ റാവു എന്നിവർ ഒന്നും രണ്ടും റണ്ണറപ്പുകളായി. മുംബൈയിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വിജയിയും ലോകസുന്ദരിയുമായ മാനുഷി ചില്ലർ വിജയികളെ കിരീടം ചൂടിച്ചു.

ചെന്നൈ ലയോള കോളജിലെ ഡിഗ്രി വിദ്യാർഥിനിയായ അനുക്രീതി ഈവർഷം ഡിസംബറിൽ ചൈനയിലെ സാനിയയിൽ നടക്കുന്ന ലോകസുന്ദരി മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോൾ, കുനാൽ കപൂർ, എന്നിവർക്ക് പുറമെ ക്രിക്കറ്റ്താരം ഇർഫാൻ പഠാൻ, കെ.എൽ രാഹുൽ എന്നിവരും വിധികർത്താക്കളായി. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, ചലച്ചിത്ര താരം ആയുഷ്മാൻ ഖുറാന എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.