രഞ്ജി പണിക്കർ-ജയരാജ് ചിത്രം ഭയാനകത്തിന്റെ ട്രെയിലർ എത്തി

രഞ്ജി പണിക്കർ നായകനാകുന്ന ജയരാജ് ചിത്രം ഭയാനകത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ഇതിനോടകം തന്നെ രണ്ട് ദേശീയ അവാർഡുകൾ ചിത്രം കരസ്ഥമാക്കിക്കഴിഞ്ഞു. ജയരാജിനും ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീണിനും. തകഴിയുടെ കയർ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം കുട്ടനാടൻ ഗ്രാമത്തിലെ ഒരു പോസ്റ്റ്മാന്റെ ജീവിത അനുഭവങ്ങൾ വരച്ചുകാട്ടുന്നു. തിരക്കഥയും സംഭാഷണവും ജയരാജ് തന്നെയാണ്.