വൈറലായി തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം

ടോവിനോ തോമസ് ചിത്രം തീവണിയിലെ ജീവാംശമായി എന്ന ഗാനത്തിന് യുട്യൂബിൽ കണ്ടത് ഒരു കോടിയിലേറെ പേരാണ്. നവാഗതനായ ഫെലിനി സംവിധാനം ചെയ്ത ചിത്രത്തിലെ നായിക പുതുമുഖ നടി സംയുക്താ മേനോനാണ്. ഗാനത്തിന്റെ സംഗീതം കൈലാസ് മേനോനാണ്.

തൊഴിൽ രഹിതനായ ഒരു യുവാവിനെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ചിത്രം 29ന് തീയറ്റിലെത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.