തലവേദന അകറ്റാം കൂളായി

തലവേദനകള്‍ പലതാണ് മരുന്നു വില്‍പ്പനക്കാര്‍ക്ക്. ഓരോ ഭാഗത്തും ഓരോ തരത്തിലുമുണ്ടാകുന്ന തലവേദനകളെ ഓരോരോ പേരിട്ട് അവര്‍ വിളിക്കുന്നു. അതിനൊക്കെ പ്രത്യേകം ചികിത്സകളും വിധിക്കുന്നു.
ബാഹ്യാവയവങ്ങളിലെ ജോലികള്‍ തുടരുന്നതിനു പകരം പ്രാണന്റെ ശ്രദ്ധയെ ആന്തരാവയവങ്ങളില്‍ കേന്ദ്രീകരിക്കണമെന്നാണ് തലവേദനയുടെ മിനിമം ഡിമാന്റ്. അത് എന്തിനാണെന്നു ചോദിക്കാതിരിക്കുന്നതാണു നല്ലത്. നാഡീഞരമ്പുകള്‍ പ്രവര്‍ത്തിച്ച് തളര്‍ന്നതുകൊണ്ടോ, അസുഖകരമായ അന്തരീക്ഷത്തിലായതുകൊണ്ടോ, അനിഷ്ട ഭക്ഷണത്താല്‍ ദഹനപ്രക്രിയ കൂടുതല്‍ നിര്‍വീര്യരസാഗ്നികളെ ആവശ്യപ്പെടുന്നതുകൊണ്ടോ, അതുമല്ലെങ്കില്‍ മനസ്സ് തളര്‍ന്നതുകൊണ്ടോ ഒക്കെയാവാം.
തലവേദനയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചൊതുക്കാന്‍ വേദനസംഹാരികളുടെ ഹിംസാരീതികള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. തത്ക്കാലം തലവേദനയില്‍നിന്നു രക്ഷപ്പെടുമെങ്കിലും നിങ്ങളുടെ കരളിനെയും വൃക്കകളെയും വേദനസംഹാരികള്‍ സംഹരിക്കുമെന്നത് നിങ്ങള്‍ അറിയില്ലെന്നു വരാം. ഭാവിയില്‍ അപകടം ഉറപ്പ്. ദഹനേന്ദ്രിയത്തിലെ ആവരണപ്പാടകള്‍ ഒലിപ്പിച്ചുകളയുമെന്നതും വേദനസംഹാരി മരുന്നുകളുടെ ഉറപ്പായ ദോഷഫലമാണ്. അള്‍സറും ഗ്യാസ്ട്രബിളും മലബന്ധവുമൊക്കെ തുടര്‍ന്നുണ്ടാവുമെന്നതില്‍ സംശയം വേണ്ട.
തലവേദനയ്ക്ക് മരുന്നു കഴിച്ച് കിഡ്‌നി തകര്‍ന്നും കരള്‍ തകര്‍ന്നും മരിക്കുന്നവരുടെ എണ്ണം ഭീതിയുണര്‍ത്തുന്ന വിധത്തില്‍ കൂടിക്കൂടി വരികയാണ്. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി പല പേരുകളിലെയും മരണങ്ങളില്‍ പ്രധാനകാരണം ഇത്തരം മരുന്നുകളാണ്.
ചെറിയ അപകടങ്ങളെ ഒഴിവാക്കാന്‍ വലിയ അപകടങ്ങളുണ്ടാക്കുന്ന മരുന്നുപ്രയോഗങ്ങളുടെ ഒരാവശ്യവുമില്ല. വളരെ നിസാരമായ രീതികളിലൂടെ തലവേദനയെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.
1. തലവേദന എന്നത് വിശ്രമത്തിനായുള്ള ഇന്ദ്രിയങ്ങളുടെ അപേക്ഷയാണ് എന്നു മനസിലാക്കുക. തലവേദനയുടെ കാരണമെന്താണെന്നുള്ള ഭയാശങ്കകള്‍ ഒഴിവാക്കുക. അത്തരം ഭയാശങ്കകള്‍ നാശമേ ഉണ്ടാക്കൂ.
2. തലയില്‍ പച്ചവെള്ളം ധാരകോരുക. നല്ല സുഖം കിട്ടുന്നതുവരെ തുടരാം. സാധാരണ രണ്ടു മിനിറ്റു മുതല്‍ അഞ്ചു മിനിറ്റുവരെ ഇതു ചെയ്യണം.
3. നനഞ്ഞ തുണി തലയില്‍ ചുറ്റിക്കെട്ടി വയ്ക്കുന്നതും തല കഴുകിയതിനു ശേഷം നനഞ്ഞ തുണി ചുറ്റി വയ്ക്കുന്നതും ചെയ്യാവുന്നതാണ്.
4. ഭക്ഷണം കഴിച്ചതിനു ശേഷമാണു തലവേദനയെങ്കില്‍ ഭക്ഷണത്തിന്റെ ഭീകരത തന്നെയാവും കാരണം. ധാരാളം വെള്ളം കുടിച്ച് ഭക്ഷണത്തിലെ വിഷാംശങ്ങള്‍ നേര്‍പ്പിക്കുന്നതും വയറിന്റെ അസ്വസ്ഥതകള്‍ ദുഷിച്ച ഭക്ഷണസാന്നിധ്യത്തെ തെളിയിക്കുന്ന പക്ഷം വായില്‍ വിരലിട്ട് ഛര്‍ദിച്ചു കളയുന്നതും വിവേകപൂര്‍വ്വം ചെയ്യാവുന്നതാണ്.
5. തലവേദനയ്ക്ക് അടുത്ത നടപടി കിടന്നുറങ്ങുകയെന്നതാണ്. ഉറക്കം നല്ലൊരു ശതമാനം തലവേദനയെയും അതിന്റെ കാരണത്തെയും മാറ്റും. കാരണങ്ങളെ മാറ്റാതെയാണ് മരുന്നുകള്‍ തലവേദനയെ മാറ്റുന്നതും ഒടുവില്‍ തലയെ അപകടത്തിലാക്കുന്നതും. ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്ന ബ്രെയിന്‍ ട്യൂമറുകള്‍ മുളയ്ക്കുന്ന സമയത്ത് ആദ്യമായുണ്ടാകുന്ന തലവേദനയ്ക്ക് മരുന്നുകള്‍ കഴിക്കാതെയും ഭക്ഷണം ഒരു ദിവസം ഒഴിവാക്കി ഉറങ്ങുകയും ചെയ്തിരുന്നെങ്കില്‍ ശരീരം ട്യൂമര്‍ കാരണങ്ങളെ കൂടെ മാറ്റി തലച്ചോറിനെ രക്ഷിക്കുമായിരുന്നു.
6. തലവേദനയുണ്ടാകുന്ന ദിവസം ഉപവാസമെടുക്കുക. പച്ചവെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നതാണ് അത്യുത്തമം. പഴച്ചാറുകള്‍ മാത്രം കഴിച്ച് ലഘു ഉപവാസവും ആകാം. വല്ലപ്പോഴും മാത്രമുള്ള തലവേദനയാണെങ്കില്‍ ആ ദിവസം പഴങ്ങള്‍ മാത്രവും കഴിക്കാം. പക്ഷേ, ഭക്ഷണം ദഹിക്കാത്ത പ്രശ്‌നങ്ങളുണ്ടെങ്കില്‍ പച്ചവെള്ളത്തില്‍ തന്നെ ഉപവസിക്കണം.
7. പഴകിയ തലവേദനയുള്ളവര്‍ രണ്ടാഴ്ചക്കാലം ഏതെങ്കിലുമൊരു പ്രകൃതിചികിത്സാലയത്തില്‍ താമസിച്ച് ശരീരത്തെ വിമുക്തമാക്കുന്ന വിദ്യകള്‍ പഠിച്ച് അതു ജീവിതത്തില്‍ ശീലിക്കണം.
തലവേദന എന്താണെന്നും എന്തുകൊണ്ടാണെന്നും മനസിലായിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും തലവേദനയെ ശപിക്കില്ല. മറിച്ച് സന്തോഷത്തോടെ പ്രാണന്റെ രക്ഷാപ്രവര്‍ത്തനമായ തലവേദനയെ സ്വീകരിച്ച് ബഹുമാനിക്കും.