ജസ്‌ന മലപ്പുറത്ത്? സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

മലപ്പുറം:ജെസ്‌ന മെയ് മൂന്നിന് മലപ്പുറത്തെ കോട്ടക്കുന്ന്‌ പാര്‍ക്കില്‍ എത്തിയതായി വിവരം. ഒരു പെണ്‍കുട്ടിക്കൊപ്പം രാവിലെ മുതല്‍ രാത്രി എട്ട് വരെ പാര്‍ക്കില്‍ ജസ്‌ന ഉണ്ടായിരുന്നതായി പാര്‍ക്കിലെ കലാകാരന്‍ ജസ്ഫര്‍ പറഞ്ഞു. ജസ്ഫര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് വെച്ചൂചിറ പോലിസ് മലപ്പുറത്ത് എത്തി. കുര്‍ത്തയും കറുത്തഷാളും ജീന്‍സുമായിരുന്നു വേഷം. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.